തിരുവനന്തപുരം: ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് സൗകര്യമൊരുക്കാന്‍ 10 കോടിരൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം 1,06000 വീടുകള്‍ കൂടി നിര്‍മിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ഇതുവരെ 2,76,465 വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഹഡ്കോയുടെ വായ്പ കൂടി ഉള്‍പ്പെടുത്തി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 106000 വ്യക്തിഗത ഭവനങ്ങളും 2999 ഫ്ളാറ്റുകളും നിര്‍മിക്കുന്നതിന് ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതമായ 327 കോടി രൂപ ഉള്‍പ്പടെ ലൈഫ് പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണ്.
റീ ബില്‍ഡ് കേളയ്ക്ക് ഈ വര്‍ഷം 1600 കോടി രൂപയാണ് വകയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 507 കോടി മാറ്റിവച്ചു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് പത്ത് കോടി രൂപ അനുവദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.