കോഴിക്കോട്: സൗരോര്‍ജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന 'ഹീരാ രത്തന്‍ മനേക് പ്രതിഭാസ'ത്തിന്റെ ഉപജ്ഞാതാവും ഗുജറാത്തി വ്യവസായിയുമായ ഹീരാ രത്തന്‍ മനേഖ് (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദ ധാരിയായ മനേക്, കോഴിക്കോട്ട് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരിയായിരുന്നു. ഗുജറാത്തിലെ കച്ച് സുജാപ്പുരില്‍നിന്ന് വാണിജ്യാവശ്യത്തിനായാണ് ഹീരാ രത്തന്റെ പൂര്‍വികര്‍ കോഴിക്കോട്ടെത്തിയത്.
2001 ല്‍ 411 ദിവസം തുടര്‍ച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. 20 വര്‍ഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. തുടര്‍ന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശ യാത്രികര്‍ക്ക് പ്രയോജനകരമാവും വിധം ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗരോര്‍ജത്തിന്റെ പ്രചാരകനായി സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഹീരാ രത്തന്‍ നൂറിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്യന്‍ ശാസ്ത്രലോകം കൗതുകത്തോടെ നിരീക്ഷിച്ച ഹീരാ രത്തന്‍, മസ്തിഷ്‌കത്തെ സൗരോര്‍ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് 'ബ്രെയിന്യൂട്ടര്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
രാജ്യരക്ഷാവകുപ്പിലും വിവിധ സര്‍വകലാശാലകളിലും ഇതേക്കുറിച്ച് ക്ലാസെടുത്തിരുന്ന അദ്ദേഹം 'സോളാര്‍ എനര്‍ജി സൊസൈറ്റി ഓഫ് ഇന്ത്യ' അംഗമായിരുന്നു. ഗുജറാത്തിവിദ്യാലയ അസോസിയേഷന്‍ ആദ്യകാല സംഘാടകനും ദീര്‍ഘകാലം അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. കോഴിക്കോട്ടെ ജൈനസമാജത്തിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.