ബസ് ചാര്‍ജ് വര്‍ധിപ്പിക്കും, വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി ആന്റണി രാജു

ബസ് ചാര്‍ജ് വര്‍ധിപ്പിക്കും, വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമെന്ന് മന്ത്രി ആന്റണി രാജു. ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമര പ്രഖ്യാപനത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രിയെന്ന നിലയില്‍ ബസ് ഉടമകള്‍ തന്നെ അറിയിച്ചിട്ടില്ല.

ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കും. പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ ഒരു ദിവസം കൊണ്ട് തീരുമാനമെടുക്കാന്‍ കഴിയില്ല. ആര്‍ക്കും അത്യപ്തി ഇല്ലാത്ത രീതിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ബസ് ചാര്‍ജ് വര്‍ധനവില്‍ ബജറ്റില്‍ പരാമര്‍ശം ഉണ്ടാകാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ചര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.