‘ഹിമകബഡിയുമായി’ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

‘ഹിമകബഡിയുമായി’ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

ന്യൂ ഡൽഹി : മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ഹിമാലയ സാനുക്കളിൽ 12,500 അടി ഉയരത്തിൽ കബഡി കളിക്കുന്ന ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പർവ്വത പ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ ജീവിതത്തിലേക്ക് നേർക്കാഴ്ച്ച നൽകുന്ന 52 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണിത്. ഹിമാചൽ പ്രദേശിലെ ഹിമാലയ പർവ്വതനിരകളിൽ ഭാരമുള്ള കമ്പിളി വസ്ത്രം ധരിച്ച് വീറും വാശിയോടും കൂടെ കബഡി കളിക്കുന്ന ഐടിബിപിക്കാരെ നമുക്ക് കാണാം.

ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക ഇനമാണ് കബഡി. തമിഴ് നാടിന്റെയും ആന്ധ്രാ പ്രദേശിന്റെയും പഞ്ചാബിന്റെയും സംസ്ഥാന കായിക ഇനവും  കബഡിയാണ്. ഐടിബിപി മീഡിയയിൽ പങ്കുവച്ച വീഡിയോ, വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ ‘ഹിമവീർസ് ഹിമാചൽ പ്രദേശിലെ ഉയർന്ന ഹിമാലയത്തിൽ മഞ്ഞിൽ കബഡി കളിക്കുന്നു' എന്ന അടികുറിപ്പോടെ പ്രസിദ്ധീകരിച്ചു. ആൾ ഇന്ത്യ റേഡിയോയും ‘12500 അടി ഉയരത്തിലെ മഞ്ഞു കബഡി’ എന്ന അടികുറിപ്പിൽ വീഡിയോ ട്വീറ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പ്, നോർത്ത്-വെസ്റ്റ് ഫ്രോണ്ടിയർ ഐടിബിപി ലഡാക്കിൽ ആദ്യമായി ഐസ് വാൾ ക്ലൈംബിംഗ് മത്സരം സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ നൂറിലധികം പർവതാരോഹകർ പങ്കെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.