ഏറ്റവും ചെറിയ ക്രിസ്തു രൂപത്തിനുള്ള ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കി കൃഷ്ണലാൽ

ഏറ്റവും ചെറിയ ക്രിസ്തു രൂപത്തിനുള്ള ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കി കൃഷ്ണലാൽ

കൊച്ചി: ഡോളോ ഗുളികയില്‍ തീര്‍ത്ത ഉണ്ണിയേശുവിന്റെ രൂപത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. കലാസംവിധായകനും ചിത്രകാരനുമായ കെ.എസ്. കൃഷ്ണലാലാണ് ഡോളോ ഗുളികയില്‍ ഉണ്ണിയേശുവിന്റെ ശില്‍പം വരച്ചത്. 

മൂന്നു മണിക്കൂർ കൊണ്ടാണ് കൃഷ്ണലാൽ ഗുളികയിൽ ഉണ്ണിയേശുവിനെ കൊത്തിയുണ്ടാക്കിയത്. മിനിയേച്ചര്‍ രൂപങ്ങളോടുള്ള താല്‍പര്യവും നിര്‍മ്മാണത്തിലെ വെല്ലുവിളിയുമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് കൃഷ്ണലാല്‍ പറയുന്നു.

എംഎം ടിവിയില്‍ കലാസംവിധായകനായ കൃഷ്ണലാലിന് ടെലിവിഷന്‍ സെറ്റുകളുടെ ചെറുമാതൃകകളുണ്ടാക്കുന്നതിലൂടെയാണ് മിനിയേച്ചര്‍ രൂപങ്ങളുമായി പരിചയം. ചുമര്‍ ചിത്ര രംഗത്തും കാരിക്കേച്ചറിങ്ങിലും ചിത്രരചനയിലും പരിചയമുള്ള കൃഷ്ണലാല്‍ തീരെച്ചെറിയ വസ്തുക്കളിലെ ശില്‍പനിര്‍മ്മാണം സ്വയം പരിശീലിച്ചതാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.