തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരെ ലക്ഷ്യമിട്ട് പാക് സംഘടനകളുടെ ഹണിട്രാപ്പ് സംഘങ്ങള്‍ വ്യാപകമെന്ന് ഡിജിപി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. പോലീസ് സേനയില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ പാക് സംഘങ്ങള്‍ ശ്രമിക്കുന്നതായി നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. യുവതികളെ ഉപയോഗിച്ച് നേരത്തെയും ഇന്ത്യന്‍ സൈനികരില്‍ നിന്ന് പാക് ചാരസംഘങ്ങള്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശമെന്നു ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്നും ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനാണ് പാക് തീവ്രവാദ സംഘടനകള്‍ യുവതികളെ ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ കടത്തുന്നതിനും നുഴഞ്ഞു കയറ്റക്കാരായ ഭീകരര്‍ക്ക് ഗൈഡുകളായും ഇവരെ ഉപയോഗിക്കുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നേരത്തെ റിപ്പോര്‍ട്ടു ലഭിച്ചിരുന്നു. സയദ് ഷാസിയ എന്ന മുപ്പതുകാരിയെ ബന്ദിപ്പോരയില്‍ നിന്ന പിടികൂടിയതോടെയാണ് ഇതിന്റെ വേരുകളിലേക്ക് ചെറിയ വഴി തെളിഞ്ഞത്. ഈ യുവതിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പല അക്കൗണ്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.