തിരുവനന്തപുരം: ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് മുന്‍ഗണനാ ക്രമം അനുസരിച്ചാണെങ്കിലും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചു.
നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ടി.പി. രാമകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയായിരുന്നു റവന്യൂ മന്ത്രി തീരുമാനം അറിയിച്ചത്. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോസീഡിയറില്‍ ഇക്കാര്യം പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഭൂമി തരം മാറ്റത്തിന് വേണ്ട അപേക്ഷകള്‍ വളരെ സങ്കീര്‍ണമാണ്. ജനത്തെ വല്ലാതെ വലയ്ക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് പണം അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയെങ്കിലും നടപടികള്‍ പഴയതുപോലെ തുടരുകയാണ്. വെറും രണ്ട് സെന്റ് ഭൂമിയുടെ കാര്യത്തിനായി ഇറങ്ങുന്ന സാധാരണക്കാരനു പോലും മാസങ്ങളോളം ഫയലിന്റെ പിന്നാലെ നടക്കേണ്ടി വരുന്ന സ്ഥിതിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.