തൃശൂർ:  ചാവക്കാട് കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി.ഇന്ന് രാവിലെയാണ് സംഭവം.
കടപ്പുറം മുനയ്ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെൻ്ററിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ നൂറുൽ ഹുദ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. മൃതദേഹം ബോട്ടിൽ തന്നെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ പൊലീസിനെ വിവരമറിയിച്ചു.
40 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. ടിഷർട്ടും പാൻ്റുമാണ് വേഷം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.