കെ റെയില്‍ കല്ലിടൽ; ചങ്ങനാശേരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കെ റെയില്‍ കല്ലിടൽ; ചങ്ങനാശേരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കോട്ടയം: കെ റെയില്‍ കല്ലിടലിനെതിരെ ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ചങ്ങനാശേരിയില്‍ ബിജെപി ഹര്‍ത്താല്‍.

കെ റെയില്‍ കല്ലിടല്‍ തടസപ്പെടുത്താന്‍ ശ്രമിച്ച വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തത് വൻ സംഘര്‍ഷത്തിനിടയാക്കി. സമരം ചെയ്ത സ്ത്രീകളെ വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയത്. തന്റെ അമ്മയെ പോലീസുകാർ വലിച്ചിഴക്കുന്നത് കണ്ട് കുട്ടികള്‍ കരഞ്ഞതോടെ നാട്ടുകാര്‍ പൊലീസിനെതിരെ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പൊലീസുമായി രൂക്ഷമായ വാക്കേറ്റമാണ് നടന്നത്.

കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. റോഡ് ഉപരോധിച്ചു. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കിയും മനുഷ്യശൃംഖല തീര്‍ത്തും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമര്‍ക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

കല്ലിടല്‍ നടപടിക്രമം പാലിക്കാതെയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അറസ്റ്റിനിടെ കേരള കോണ്‍ഗ്രസ് നേതാവ് വി ജെ ലാലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശേരി അടക്കമുള്ള നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.