കെ റെയില്‍: കോഴിക്കോട് കല്ലായിയിലും നാട്ടുകാരുടെ വന്‍ പ്രതിഷേധം

കെ റെയില്‍: കോഴിക്കോട് കല്ലായിയിലും നാട്ടുകാരുടെ വന്‍ പ്രതിഷേധം

കോഴിക്കോട്: കെ റെയില്‍ കല്ലീടലിനെതിരെ കോഴിക്കോട് കല്ലായിലും വന്‍ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കല്ലിടലിനിടെ ഉണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.