ഗൂഢാലോചനക്കേസ്: ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് പരിഗണനയിലെന്ന് ക്രൈംബ്രാഞ്ച്

ഗൂഢാലോചനക്കേസ്: ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് പരിഗണനയിലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ഗൂഢാലോചനക്കേസില്‍ തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് പരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഇന്ന് ഹാജരായില്ല.

അതേസമയം പൊലീസ് പീഡനമാരോപിച്ച് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്റെ മുന്‍ ജോലിക്കാരന്‍ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദിലീപ് ഹാജരാക്കിയത് നാല് മൊബൈല്‍ ഫോണുകളാണ്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രിക്ക് ഇവ കൈമാറുന്നതിന് മുന്‍പ് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മുംബൈയിലെ ലാബില്‍ വച്ചാണ്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍, ഒരു ലോഡ്ജ് എന്നിവിടങ്ങളില്‍ വെച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്. ഇതിനായി ഉപയോഗിച്ച സായിശങ്കറിന്റെ ഭാര്യയുടെ പേരിലുള്ള ഐമാക് ഡസ്‌ക് ടോപ് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജാരാകാന്‍ സായിശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നും ആവശ്യപ്പട്ട് അന്വേഷണ സംഘത്തിന് ഇദ്ദേഹം ഈ മെയില്‍ അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.