രാജ്യസഭാ സീറ്റ്; സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറി കെപിസിസി

രാജ്യസഭാ സീറ്റ്;  സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറി കെപിസിസി

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുന്ന ഒന്നിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറി. അധികം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

എന്നാൽ കെപിസിസി ഹൈക്കമാൻഡിന് കൈമാറിയ പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേരില്ലെന്നാണ് റിപ്പോർട്ട്. എം ലിജു, സതീശൻ പാച്ചേനി, ജെബി മേത്തർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരാണ് പട്ടികയിലുള്ളത്.

സ്ഥാനാർത്ഥിപ്പട്ടികയിലേക്ക് ഒരു ഡസനിലേറെ പേരുകള്‍ ഇടം നേടിയതോടെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയാണ്. ഇക്കാര്യം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ് പാർട്ടി.

അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത് എന്ന് കഴിഞ്ഞദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.