പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. ജെംഷഡ്പൂരിനെതിരായ രണ്ടാം പാദ സെമിയില്‍ പരിക്കു മൂലം കളിക്കാതിരുന്ന സഹല്‍ അബ്ദുള്‍ സമദ് ഫൈനലില്‍ കളിച്ചേക്കും. താരത്തിന്റെ പരിക്ക് വിചാരിച്ചത്ര ഗുരുതരമല്ലെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ചാണ് അറിയിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങളുള്ള അഡ്രിയാന്‍ ലൂണ ഫൈനലില്‍ കളത്തിലിറങ്ങിയേക്കില്ലെന്നും വുക്കുമനോവിച്ച് സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഞായറാഴ്ച്ച ഉച്ചയോടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ശനിയാഴ്ച്ച വൈകുന്നേരം നടന്ന പരിശീലന സെക്ഷനില്‍ സഹലും ലൂണയും പങ്കെടുത്തിരുന്നു. ലൂണയ്ക്ക് കളിക്കാനായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ തിരിച്ചടിയാകും.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇതു വരെയുള്ള കുതിപ്പിന് വഴിയൊരുക്കിയത് ലൂണയുടെ പ്രകടനമായിരുന്നു. മധ്യനിരയില്‍ നിറഞ്ഞു കളിക്കുന്ന ഈ ഉറുഗ്വെ താരത്തിന്റെ ഫ്രീകിക്കുകള്‍ എതിരാളികള്‍ക്ക് പേടിസ്വപ്‌നമാണ്. ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഞ്ഞപ്പട ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദിന്റെ ആദ്യ ഫൈനലാണ് ഞായറാഴ്ച്ചത്തേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.