വിലക്കുകള്‍ മാറുന്നു: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ 44 വിമാനങ്ങള്‍; അബുദാബിയിലേക്ക് 42 സര്‍വ്വീസുകള്‍

വിലക്കുകള്‍ മാറുന്നു: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ 44 വിമാനങ്ങള്‍; അബുദാബിയിലേക്ക് 42 സര്‍വ്വീസുകള്‍

കൊച്ചി: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്.
മാർച്ച് 27 മുതൽ കൊച്ചിയിൽ നിന്നു ദുബായിലേക്കു അബുദാബിയിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും.

വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ ഇന്ത്യയിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് പ്രതിവാരം 1190 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യും. ഇതിൽ മാർച്ച് 27 മുതൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ 44 വിമാനങ്ങളും അബുദാബിയിലേക്ക് 42 വിമാനങ്ങളും .

കൂടാതെ 668 ആഭ്യന്തര വിമാനങ്ങളും ഷെഡ്യൂൾ ചെയ്യും. ഇത് ഇന്ത്യയിലെ 13 നഗരങ്ങളുമായി ബന്ധം ഉറപ്പാക്കും. ബാംഗ്ലൂർ(79), ഡൽഹി(63), മുംബൈ(55), ചെന്നൈ(49), ഹൈദരാബാദ്(39) കൊൽക്കത്ത(ഏഴ്) എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര വിമാനങ്ങൾ ഇതിലുൾപ്പെടുന്നു. 16 അന്താരാഷ്ട്ര വിമാന കമ്പനികൾ ഉൾപ്പെടെ നിരവധി എയർലൈനുകൾ ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്ക് ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.