പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ചു

 പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ ഒന്നു മുതലാണ് വര്‍ധനവ്. 1എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3000 രൂപയായുമാണ് വര്‍ധിപ്പിച്ചത്.

അംശാദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7000 രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയുമായിരിക്കും പ്രതിമാസ അംശാദായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.