ഓസ്‌കര്‍ പ്രഖ്യാപനം: ഡ്യൂണിന് ആറ് അവാര്‍ഡ്; വില്‍ സ്മിത്ത് മികച്ച നടന്‍, അരിയാന ഡിബോസ് മികച്ച സഹനടി

ഓസ്‌കര്‍ പ്രഖ്യാപനം: ഡ്യൂണിന് ആറ് അവാര്‍ഡ്; വില്‍ സ്മിത്ത് മികച്ച നടന്‍, അരിയാന ഡിബോസ് മികച്ച സഹനടി

ലോസ് എഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. എഡിറ്റിങ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, ഒര്‍ജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂണ്‍ കരസ്ഥമാക്കിയത്.

വില്‍ സ്മിത്ത് ആണ് മികച്ച നടന്‍. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ അവതരിപ്പിച്ചത്.

ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജെയിന്‍ കാമ്പയിന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്‌കാരം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.