വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരം; സ്നേഹഭവനങ്ങൾ തീർത്ത് മാൻവെട്ടം സെന്റ് ജോർജ് പള്ളി

വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരം; സ്നേഹഭവനങ്ങൾ തീർത്ത് മാൻവെട്ടം സെന്റ് ജോർജ് പള്ളി

കുറുപ്പന്തറ: സ്വന്തമായി വീടെന്ന സ്വപ്നവും പേറി നടന്ന നിർധനരായ നാല് കുടുംബങ്ങളുടെ ജീവിതത്തിൽ സ്വപ്നസാക്ഷാത്കാരമായി മാൻവെട്ടം സെന്റ് ജോർജ് പള്ളി.

ഇടവകയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്ത നിർധനരായ നാല് പേര്‍ക്കാണ് വീടുകൾ പണിതു നൽകുന്നത്. മാൻവെട്ടം അജിത്ത് വുഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ കുര്യൻ ജോസഫ് മുതുകാട്ടു പറമ്പിലാണ് വീടുകൾക്കായി രണ്ടു വശത്തും റോഡ് സൗകര്യമുള്ള 16 സെന്റ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു വീട് നിർമിച്ചു നൽകുകയും ചെയ്തത്. 

ബാക്കി മൂന്ന് വീടുകൾ പാലാ രൂപത ഹോം പ്രോജക്ടിന്റെയും മാൻവെട്ടം ഇടവക അംഗങ്ങളുടെയും ഇടവകയിലെ ഭക്തസംഘടനകളുടെയും സഹകരണത്തോടെയാണ് നിർമിക്കുന്നതെന്ന് വികാരി ഫാ. ഡോ. സൈറസ് വേലംപറമ്പിൽ പറഞ്ഞു.

ആറു ലക്ഷം രൂപ വീതം ചെലവിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. വീടിനായി പള്ളിയിൽ ലഭിച്ച അപേക്ഷകളിൽനിന്ന് അർഹരായ നാല് പേരെ തിരഞ്ഞെടുക്കുകയായിരുന്നു. അടുത്തമാസം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ താക്കോൽ കൈമാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.