ദിലീപിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു; ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കും

ദിലീപിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു; ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ആലുവ പൊലീസ് ക്ലബിലാണ് ചെദ്യം ചെയ്യല്‍.

പതിനൊന്നരയോടെയാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്നതടക്കമുള്ള നിര്‍ണായകമായ പല ചോദ്യങ്ങള്‍ക്കും ദിലീപ് ഉത്തരം നല്‍കേണ്ടതായി വരും.

ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലുകള്‍ ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവില്‍ ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്കിന് ഉറപ്പാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേക സംഘം പറയുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും. കേസിന്റെ തുടരന്വേഷണം ഏപ്രില്‍ 15ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.