തൃശൂർ: റോഡ് നിര്‍മ്മാണത്തിനിടെ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് തൃശൂരില്‍ ഡ്രൈവര്‍ അറസ്റ്റില്‍. അതിഥി തൊഴിലാളിയായ ബംഗാള്‍ സ്വദേശി നൂര്‍ ആമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പാണ് 21 കാരനെതിരെ ചുമത്തിയിരിക്കുന്നത്. വാണിയംപാറയില്‍ ദേശീയ പാതയോട് ചേര്‍ന്ന് സര്‍വീസ് റോഡ് നിര്‍മ്മിച്ചുവരികയാണ്. ഇതിനുപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രം മലമ്പാമ്പിന്റെ ദേഹത്ത് കയറുകയും പിന്നാലെ അത് ചാവുകയുമായിരുന്നു. വണ്ടി നീങ്ങുന്നതിനിടയിൽ അബദ്ധത്തിൽ പെട്ട് പോകുകയായിരുന്നു പാമ്പ് എന്നാണ് തൊഴിലാളികൾ പറയുന്നത്; പെട്ടെന്ന് വണ്ടി മാറ്റി രക്ഷിക്കുവാൻ നോക്കിയെങ്കിലും നടന്നില്ല.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നൂര്‍ ആമിനെ കസ്റ്റഡിയിലെടുത്തു. ദേശീയ പാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരെയെടുക്കുന്ന നാലാമത്തെ കേസാണിത്. മലമ്പാമ്പിനെ അപായപ്പെടുത്തുന്നതിന് മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷയാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമം അനുശാസിക്കുന്നത്. അതേസമയം വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായതോടെ റോഡ് നിര്‍മ്മാണം മുടങ്ങുകയും ചെയ്തു. സര്‍വീസ് റോഡ് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി നിര്‍മ്മാണ കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.