കെ റെയിൽ; ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടും: ഗവര്‍ണര്‍

കെ റെയിൽ; ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടും: ഗവര്‍ണര്‍

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടുമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡൽഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഗവര്‍ണര്‍ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലില്‍ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ബില്ല് അവതരിപ്പിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശം ഉണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍.

സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിച്ച്‌ രാജ്യസഭയില്‍ സിപിഎമ്മാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എംഎല്‍എമാര്‍, തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിര്‍ദ്ദേശമാണ് സിപിഎം എംപി വി ശിവദാസന്‍ അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങള്‍ ദേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്.

സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച്‌ ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവര്‍ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.