തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ സഹായം

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ സഹായം

തിരുവനന്തപുരം: കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളില്‍ നിന്നായി ചികിത്സ സഹായമായി ലഭിച്ചു.

നാല് ദിവസം മുന്‍പാണ് ജോണ്‍ പോള്‍ ചികിത്സ സഹായത്തിന് അഭ്യര്‍ത്ഥനയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തുടക്കമിട്ടത്. ആശുപത്രിയില്‍ എത്തിച്ചതിനേക്കാള്‍ ജോണ്‍ പോളിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ജോണ്‍ പോള്‍. ശ്വാസ തടസവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു.

ജോണ്‍ പോളിനെ എറണാകുളം ലിസി ആശുപത്രിയില്‍ മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. ചികിത്സയുടെ കാര്യം അദ്ദേഹത്തിന്റെ മകളുമായി നേരത്തെ ചര്‍ച്ച ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.