മലപ്പുറം: വിരമിച്ചിട്ട് ഒരു വര്‍ഷമായിട്ടും ക്ഷേമനിധി ആനുകൂല്യം ലഭിക്കാതെ ആയിരത്തിലധികം അംഗന്‍വാടി ജീവനക്കാര്‍. കഴിഞ്ഞ വർഷം വിരമിച്ച 1299 അംഗൻവാടി ജീവനക്കാർക്ക് ക്ഷേമനിധി ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ.
2021 ഏപ്രിൽ 30ന് വിരമിച്ച 647 വർക്കർമാരും 652 ഹെൽപർമാരുമാണ് ആനുകൂല്യങ്ങൾക്കായി ഒരു വർഷമായി കാത്തിരിക്കുന്നത്. 62 വയസ് വരെ ജോലി ചെയ്ത് വിരമിക്കുമ്പോൾ ക്ഷേമനിധിയിൽ അടച്ച തുകയും സർക്കാർ വിഹിതവും അതിന്‍റെ പലിശയുമാണ് ക്ഷേമനിധി ആനുകൂല്യമായി നൽകുന്നത്.
അധ്യാപകർക്ക് 15,000 രൂപയും ഹെൽപർക്ക് 10,000 രൂപയുമാണ് ഗ്രാറ്റുവിറ്റിയായി നൽകുന്നത്. ഇതാണ് വിരമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നൽകാതിരിക്കുന്നത്. ക്ഷേമനിധി ബോർഡിന്റെ രണ്ട് അക്കൗണ്ടുകളിലായി 4,22,95,301 രൂപ നിലവിലുണ്ടെന്നും അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ക്ഷേമനിധി ബോർഡിന് 2020-21 വരെയുള്ള സർക്കാർ വിഹിത കുടിശ്ശികയായി 6,71,38,363 രൂപ ലഭിക്കാനുണ്ടെന്നും പൊതുപ്രവർത്തകൻ മച്ചിങ്ങൽ മുഹമ്മദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.
അംഗൻവാടി വർകർമാർ 500 രൂപയും ഹെൽപർമാർ 250 രൂപയുമാണ് പ്രതിമാസം ക്ഷേമനിധി വിഹിതമായി അടക്കേണ്ടത്. കാലാവധിക്ക്ശേഷം അടച്ച തുകയും പലിശയും സർക്കാർ നൽകുന്ന വിഹിതവുമാണ് ക്ഷേമധിനി ആനുകൂല്യമായി നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.