സെമിനാര്‍ ദേശീയ പ്രാധാന്യം ഉള്ളത്; സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്

സെമിനാര്‍ ദേശീയ പ്രാധാന്യം ഉള്ളത്; സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്

കൊച്ചി: കെ.പി.സി.സി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കും. ഇന്ന് വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പു തന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു. സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യം ഉള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.

സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇത് ശരിയായ കാര്യമാണോ. ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളിച്ച ആളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തു എന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണമെന്നും കെ.വി തോമസ് പറഞ്ഞു.

അതേസമയം താന്‍ വേറെ പാര്‍ട്ടിയിലേക്ക് പോകില്ലെന്നും തന്റെ അന്ത്യം കോണ്‍ഗ്രസുകാരനായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.