രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി; കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് ബംഗാള്‍ ഘടകം

രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി;  കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് ബംഗാള്‍ ഘടകം

കണ്ണൂർ: രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന് ബംഗാള്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് ശ്രീജിന്‍ ഭട്ടാചാര്യ. കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ടുള്ള ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുചര്‍ച്ചയില്‍ ബംഗാള്‍ ഘടകം അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബംഗാള്‍ ഘടകം കൂട്ടിച്ചേർത്തു. അതേസമയം രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ കേരള ഘടകത്തിന്റെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ബിജെപിയെ ചെറുക്കാനുള്ള ശേഷി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനില്ലെന്ന വിമര്‍ശനമാണ് പി.രാജീവ് ഉന്നയിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരായ രാഷ്ട്രീയ ബദല്‍ സാധ്യമല്ല. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വ രാഷ്ട്ര നിലപാടും മൃദു ഹിന്ദുത്വവും ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.