കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ ഘടകം

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍ ഘടകം

കണ്ണൂര്‍: രാജ്യത്ത് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയുന്ന നയം വേണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ സിപിഎം ബംഗാള്‍ ഘടകം. കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കൃത്യമായ നിര്‍വചനം വേണം. ദുര്‍ബലമെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബംഗാള്‍ ഘടകം വ്യകക്തമാക്കി.

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ല. രാജ്യത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന് ബംഗാള്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് ശ്രീജന്‍ ഭട്ടാചാര്യയും പറഞ്ഞു. ബംഗാള്‍ ഘടകത്തെ പ്രതിനിധീകരിച്ച് അല്‍ഘേഷ് ദാസ്, സുമോന്‍ പഥക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.