ഇന്ധന വില വര്‍ധന; വിമാന യാത്രയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസയും തമ്മിൽ തർക്കം

ഇന്ധന വില വര്‍ധന; വിമാന യാത്രയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസയും തമ്മിൽ തർക്കം

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെ ചൊല്ലി ബി.ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയുമായി ദേശീയ മഹിളാ കോണ്‍ഗ്രസ്​ ആക്ടിങ്​ പ്രസിഡന്‍റ്​ നെറ്റ ഡിസൂസ വിമാനയാത്രക്കിടയില്‍ തർക്കം.

യു.പി.എ ഭരണകാലത്ത്​ പാചക വാതക വിലവര്‍ധനവിനെതിരെ ഗ്യാസ്​ സിലിണ്ടറേന്തി സമരം നയിച്ച സ്മൃതി ഇറാനി​യെ ഡല്‍ഹി - ഗുവാഹത്തി യാത്ര നേരത്താണ്​ നെറ്റ ഡിസൂസ അതേ വിഷയവുമായി നേരിട്ടത്​. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 



നെറ്റ വീഡിയോയില്‍ പകര്‍ത്തിയ സംഭാഷണം പിന്നീട്​ ട്വിറ്ററില്‍ പങ്കുവെച്ചു. മോഡിയുടെ മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള വഴിയില്‍ മുഖാമുഖം കണ്ടു എന്നു പറഞ്ഞാണ്​ നെറ്റ ഡിസൂസ വീഡിയോ പങ്കുവെച്ചത്​.

പാചകവാതക വില വര്‍ധനയെ കുറിച്ച്‌ മന്ത്രിക്ക് നേരെ നെറ്റാ ഡിസൂസ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ വാക്‌സിന്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.