പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി; പ്രക്ഷോഭം തുടങ്ങി ഇമ്രാന്‍ അനുകൂലികള്‍

പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി; പ്രക്ഷോഭം തുടങ്ങി ഇമ്രാന്‍ അനുകൂലികള്‍

ഇസ്ലമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പാക്‌ദേശീയ അസംബ്ലിയില്‍ നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാന്‍ ഖാന്റെ പിടിഐയുടെ സ്ഥാനാര്‍ത്ഥിയായ വൈസ് ചെയര്‍മാന്‍ ഷാ മുഹമ്മദ് ഖുറേഷിയും നാമനിര്‍ദ്ദേശം സമര്‍പ്പിച്ചു. ഇതിനിടെ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പ്രതിഷേധം നടത്തുകയാണ്.

ഇസ്ലമാബാദ്, കറാച്ചി, പെഷാവര്‍, ക്വെറ്റ അടക്കം 12 നഗരങ്ങളിലാണ് കൂറ്റന്‍ പ്രതിഷേധം. ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ ഇമ്രാന്‍ ഖാനും പങ്കുവെച്ചിട്ടുണ്ട്.

'എന്റെ രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും കൊള്ളക്കാരുടെ ഇറക്കുമതി ചെയ്ത സര്‍ക്കാരിനെ നിരാകരിക്കാന്‍ ഇത്രയധികം ആളുകള്‍ സ്വയം രംഗത്തിറങ്ങിയിട്ടില്ല'. എന്നാണ് വീഡിയോ പങ്കുവെച്ച് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.