പേരില്‍ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം കാര്യമില്ല; കോണ്‍ഗ്രസില്‍ നിന്ന് ദേശീയ ബദല്‍ പ്രതീക്ഷ ഇല്ലാതായി: തൃശൂര്‍ അതിരൂപത

പേരില്‍ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം കാര്യമില്ല; കോണ്‍ഗ്രസില്‍ നിന്ന് ദേശീയ ബദല്‍ പ്രതീക്ഷ ഇല്ലാതായി: തൃശൂര്‍ അതിരൂപത

തൃശൂര്‍: കോണ്‍ഗ്രസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'. കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ നേതൃ സ്ഥാനവും ദേശീയ ബദല്‍ പ്രതീക്ഷയും ഇല്ലാതായി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വെറും കാഴ്ചക്കാര്‍ മാത്രമാകുന്നുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടി സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും 'കത്തോലിക്കാ സഭ'യുടെ പുതിയ ലക്കത്തില്‍ 'കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നുവോ' എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം. നേതൃ നിരയിലുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണ്. ജനം അത് അംഗീകരിക്കില്ല. പേരില്‍ ഗാന്ധി ഉള്ളതുകൊണ്ട് മാത്രം വിജയം കാണാനാവില്ല.

നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതിക്കാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. ഇതിനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.