തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ശ്രമമെന്ന് അദേഹം പറഞ്ഞു. യാത്രാനിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി.
കോവിഡ് കാലത്തെ യാത്രാനിരക്ക് വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കെ സ്വിഫ്റ്റ് ബസുകള്‍ ആദ്യ യാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ടതു സംബന്ധിച്ച് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കിയതു കൊണ്ടാണ് അന്വേഷണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ അപകടമാണ് ഉണ്ടായത്. എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടെങ്കില്‍ അത് നീക്കുന്നതിനാണ് തുടര്‍ നടപടിയെന്നും ആന്റണി രാജു വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.