ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കുട്ടനാട്ടില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വകുപ്പുകള്‍ തമ്മില്‍ ഏകോപനം സാധ്യമാക്കി കുട്ടനാട് പാക്കേജ് ചര്‍ച്ച ചെയ്യണം. പരമ്പരാഗത ആധുനിക രീതിയില്‍ സമന്വയിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്ന് വി.ഡി.സതീശന്‍ കുട്ടിച്ചേർത്തു.
മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. മഴയില്‍ കുട്ടനാട്ടില്‍ ഇന്നലെ വീണ്ടും മടവീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കറുള്ള കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് കൃഷിനാശമുണ്ടായത്. 150 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളപ്പാച്ചിലില്‍ മോട്ടോര്‍ തറ ഉള്‍പ്പടെ തള്ളിപോകുകയായിരുന്നു. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച്ച ഭീഷണിയിലാണെന്ന് സതീശൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.