കേരളത്തിൽ ആദ്യമായി മേൽക്കൂരയില്ലാത്ത കെഎസ്ആർടിസി; ഓപ്പൺ ഡബിൾ ഡക്കറിൽ ഇനി തലസ്ഥാനം ചുറ്റാം

കേരളത്തിൽ ആദ്യമായി മേൽക്കൂരയില്ലാത്ത കെഎസ്ആർടിസി; ഓപ്പൺ ഡബിൾ ഡക്കറിൽ ഇനി തലസ്ഥാനം ചുറ്റാം

തിരുവനന്തപുരം: തലസ്ഥാന നഗരം സന്ദര്‍ശിക്കുന്നതിന് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ് കെഎസ്‌ആര്‍ടിസി സിറ്റി റൈഡ് ഏപ്രില്‍ 18ന് തുടക്കമാകും.

കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെഎസ്‌ആര്‍ടിസി ബഡ്‌ജെറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്.

വന്‍ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തില്‍ തന്നെ ആദ്യത്തേതാണ്.

തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകള്‍ കാണുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.