ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ വൈകിയാല്‍ ഉപയോക്താവിന് ബാങ്ക് ദിവസവും 500 രൂപ നല്‍കണം; നിയമ ഭേദഗതി ജൂലൈ ഒന്നു മുതല്‍

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ വൈകിയാല്‍ ഉപയോക്താവിന് ബാങ്ക് ദിവസവും 500 രൂപ നല്‍കണം; നിയമ ഭേദഗതി ജൂലൈ ഒന്നു മുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കായി പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ച് ആര്‍ബിഐ. ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരും. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ബാങ്കിങിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചട്ടങ്ങള്‍ ബാധകമാണ്.

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി ഉപയോക്താവ് നല്‍കിയ അപേക്ഷ കൃത്യസമയത്ത് പരിഗണിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നു. ബാങ്കുകള്‍ പിഴയായി പ്രതിദിനം 500 രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് ഉടമക്ക് നല്‍കേണ്ടത്.

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ബാങ്ക് അതിനുള്ള നടപടികള്‍ സ്വീകരിക്കണം. കാര്‍ഡ് ഉടന്‍ ക്ലോസ് ചെയ്ത് അക്കാര്യം ഉപയോക്താവിനെ മെയില്‍, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും അറിയിക്കണം.

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ നിരവധി മാര്‍ഗങ്ങളിലൂടെ അവസരം നല്‍കണം. ഇതിനായി ഹെല്‍പ്പ് ലൈന്‍, പ്രത്യേക ഇമെയില്‍ വിലാസം, ബാങ്കിന്റെ വെബ്‌സൈറ്റിലെ ലിങ്ക്, മൊബൈല്‍ ബാങ്കിങ് എന്നിവയെല്ലാം ഉപയോഗിക്കാം.


ക്രെഡിറ്റ് കാര്‍ഡ് ഉടമ അറിഞ്ഞിരിക്കേണ്ട ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍

1) കാര്‍ഡ് ഉടമ എല്ലാ കുടിശികയും അടച്ചശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനായി അഭ്യര്‍ത്ഥിച്ചു കഴിഞ്ഞാല്‍ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഈ അഭ്യര്‍ത്ഥനയില്‍ നടപടി സ്വീകരിക്കണം

2) തപാല്‍ മുഖേനയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ അപേക്ഷ അയയ്ക്കാന്‍ കാര്‍ഡ് ഉടമയെ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് നിര്‍ബന്ധിക്കരുത്.

3) കാര്‍ഡ് ഉടമ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍, ബാങ്കിന് കാര്‍ഡ് ഉടമയെ അറിയിച്ചതിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടി ആരംഭിക്കാവുന്നതാണ്.

4) 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് ഉടമയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ ബാങ്കിന് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടികള്‍ ആരംഭിക്കാം.

5) കാര്‍ഡ് നല്‍കിയ ചെയ്ത ബാങ്ക് 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് ക്ലോസ് ചെയ്ത വിവരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയെ അറിയിക്കുകയും വേണം.

6) ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം, ഏതെങ്കിലും ക്രെഡിറ്റ് ബാലന്‍സ് ഉണ്ടെങ്കില്‍ അത് കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.