കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കവെ ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ. ശ്രീജിത്തിനെ മാറ്റിയ നടപടി നിരാശാജനകമാണ്. കോടതി പോലും ഈ കേസിനെ ഗൗനിക്കുന്നില്ലെന്ന് ആനി രാജ പറഞ്ഞു.
നടിയെ ആക്രമിച്ച കേസും ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചന കേസും നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ഉപദേശം ശ്രീജിത്തിന്റെ സ്ഥാന മാറ്റത്തിനു പിന്നിലുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ശ്രീജിത്തിനു പകരം ഷെയ്ഖ് ദര്‍വേസ് സാഹിബിനെയാണ് സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായാണ് നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാര്‍ ഐപിഎസ് പുതിയ ജയില്‍ മേധാവിയായി ചുമതലയേല്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.