കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-5 (ഒരു സാങ്കൽപ്പിക കഥ )

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-5 (ഒരു സാങ്കൽപ്പിക കഥ )

മലർക്കാവിലേ ഊഞ്ഞാലിലേക്ക്, ദേവൻ
മലക്കം മറിഞ്ഞു.! പകുതി വിരിഞ്ഞ ഒരു

ചെമ്പരത്തിപ്പൂമൊട്ടിൽ കണ്ണുകൾ ഉടക്കി..!!
ആ പൂവിനുള്ളിൽ, പകുതിമാത്രം തുറന്ന
കണ്ണുകളോടെ, സുന്ദരാംഗി കുടികൊള്ളുന്നു.
ദേവൻ ഞെട്ടി.; മേനകയെ മാടി വിളിച്ചു..!!
'ഇതെപ്പോൾ..എങ്ങനെ ഇവിടെ സംഭവിച്ചു..?'
'ആരവിടെ..??'
പരിചാരവൃന്ദങ്ങൾ ഓടിച്ചാടി വന്നു..!
'നീ ആരാണ്.? എങ്ങനെ നീ..,ഈ ദേവലോക
മലർവാടിയിൽ..ഈ പൂവിൽ ഒളിച്ചു..?'
'അതൊരു നീണ്ടകഥയാ ദേവാ..'
'പൊന്നില്ലാത്ത പൊൻമലയുടെ നിറുകയീന്ന്,
നീലപൊൻമാൻ എന്നെ കൊത്തിക്കൊണ്ട്..,
പാറമടയും താണ്ടി, ഇവിടെ ഇട്ടതാണേ...;
ശാപമോക്ഷം അരുളേണം...!'
'ദേവാ, ആ നൌകാഗൃഹത്തിലേക്ക് ഇവളെ
തൊടുത്തുവിട്ടാൽ..ശാപമോക്ഷം കിട്ടും..'
ദേവൻ ആ ചെമ്പരത്തിപ്പൂമൊട്ട് അടർത്തി.!
വില്ലു കുലച്ച് ഉന്നം നോക്കുന്നു...
പെട്ടെന്ന് ഒരു അശരീരി കാതിൽ വീണു...
'അപ്പോൾ..ദേവാ...എന്റെ ശാപമോക്ഷം...'
'അയാം സോറീഡാ',ദേവേന്ദ്രൻ ഉണർത്തിച്ചു!
ഞാണിന്മേൽ.., മൊട്ടൊരു പൂവായി വിടർന്നു!
'ആനവണ്ടിക്കാരുടെ ഗവിക്കുള്ള ഓർഡിനറി
ആക്കല്ലേ പൊന്നുദേവാ! 'കോഴഞ്ചേരീന്നുള്ള
എറണാകുളം' ദ്രുതഗതി അസ്ത്രമാക്കണേ..!'
'ഒരു നിമിഷം..; ആ ശാപമോക്ഷം...'
'ദേ..പിന്നേം മറന്നു'..'സൈലൻസ്സ്..'!
'രമണീമണീ,താഴോട്ട് ഊർന്നിറങ്ങിച്ചെല്ലുമ്പം,
ചേലുള്ളൊരു ചെമ്പരത്തിപ്പൂവുാകും നീ..'
ദേവൻ ബാണം തൊടുത്തു..; ദ്രുതഗതിയിൽ
മൊട്ട് പായുന്നു!കുമരകത്തിന്റെ അന്തരീക്ഷ-
വലയത്തിൽ, പൂമങ്കയായി അത് വിരിഞ്ഞു..!!
കെട്ടുവള്ളങ്ങൾ കഥ പറയുവാൻ ഒരുങ്ങി..!
കായലിലെ ഓളങ്ങൾ,പൊന്നിൻഛായയോടെ
ഒഴുകുന്നു..; ഒഴുകിപ്പോകുന്നൂ...!!!!
കുസൃതിക്കാരനായ ദേവൻ, മൊത്തമായും
ചില്ലറയായും, കുസൃതികൾ കോർത്തിണക്കി!
മൃദുവായി നിലത്തിറങ്ങുവാനുള്ള പുതിയ
നിർദ്ദേശങ്ങൾ, ചെമ്പരത്തിപൂവിന് കൈമാറി.
ആ നേരത്ത്, കുമരകത്ത്, വിദ്യുഛക്തി
വിഛേദനം ഉണ്ടായി.! 'നൌകാഗൃഹത്തിലെ'
വൈദ്യുതിയുൽപ്പാദകയന്ത്രം പ്രവർത്തനം
ആരംഭിച്ചു..; വൈദ്യുതി ജനകമായി...!!
'അപസ്സരസ്സുകളേ.., ശരിയാവില്ല..., ഇവൻ
ശരിയാവില്ല; ഒരു സൽക്കാരം പൊളിക്കാൻ,
ജോസ്സൂട്ടി പോരാ..!' ദേവൻ കുണ്ഠിതപ്പെട്ടു.!
'ശകുന്തളേടമ്മേ., പണ്ടത്തേ കണ്ണ്വാശ്രമ
യാത്രപോലെ.., ഒന്നു പോയി വരാമോ..??'
'നൊ വേ..ദേവാ.; പീഢനവും, അണലിയും,
പന്തം കൊളുത്തും, ദേ ഇപ്പോൾ കോവിഡും',
ലോക്ഡൌണും' പെരുകി; വഷളന്മാർ..!'
'ചില്ലറ ക്വൊട്ടേഷൻ പൈസ്സാ, കസ്ബായിലേ'
'പെറ്റി' അടക്കാൻ തികയില്ലേ..'; 'ഇപ്പോൾ,
'മിന്നൽപരമേശ്വരന്റെ' കോട്ടയം അല്ലേ..!!'
അപ്സരരമണികൾ പണിമുടക്ക് പ്രഖ്യാപിച്ചു!
--------------------( തു ട രും...... )------------------------

ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോഡുകളും വായിക്കുവാൻ ഇവിടെ നോക്കുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26