ജയ്പൂര്‍: ഒരു കൊലപാതക കേസിന്‍റെ വിചാരണ നടക്കുന്നതിനിടെ തെളിവുകളുമായി കുരങ്ങന്‍ ഓടി പോയെന്ന് കോടതിയില്‍ വിചിത്ര വാദവുമായി രാജസ്ഥാന്‍ പൊലീസ്.
കേസില്‍ അന്വേഷണ സംഘം ശേഖരിച്ച എല്ലാ തെളിവുകളും കുരങ്ങന്‍ കൊണ്ടു പോയെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ജയ്പൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശശികാന്ത് ശര്‍മ 2016ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിചാരണ നടപടികള്‍ വര്‍ഷങ്ങളോളം നീണ്ടു പോയി.
തുടര്‍ന്ന് വിചാരണ കോടതി ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. പൊലീസ് സ്റ്റേഷന് പുറത്ത് മരച്ചുവട്ടില്‍ വെച്ച തെളിവുകള്‍ കുരങ്ങന്‍ എടുത്ത് ഓടിയെന്ന് പൊലീസ് കോടതിയെ രേഖാമൂലം അറിയിച്ചു. പ്രതികള്‍ കൊലപാതകത്തിനുപയോഗിച്ച കത്തിയുള്‍പ്പടെയുള്ള തെളിവുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം.
ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രകോപിതനായ കോടതി പൊലീസിന് നോട്ടീസ് അയച്ചു. തുടര്‍ന്ന് അശ്രദ്ധ ആരോപിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.