ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന; കോട്ടയത്ത് നാലിടത്ത് നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന; കോട്ടയത്ത് നാലിടത്ത് നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരം: കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പഴകിയ ചിക്കന്‍ കറിയും ചോറും ഫ്രൈഡ് റൈസും അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നും പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളിലേക്കും ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകള്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ ഹോട്ടല്‍ സൂര്യ, ഇന്ദ്രപ്രസ്ഥ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കന്‍, ബീഫ്, മുട്ട, പൊറോട്ട ഉള്‍പ്പടെ കണ്ടെത്തി. എസ്.യു.ടി ആശുപത്രിയിലെ മെസ്സില്‍ നിന്നും കാന്റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെത്തി.

വാളിക്കോട് ജംഗ്ഷനിലെ കോട്ടൂരാന്‍ എന്ന കട പൂട്ടി. കച്ചേരി ജംഗ്ഷനില്‍ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ വെച്ച മുറിയില്‍ എലിയെ പിടിക്കാന്‍ കൂടുവെച്ച നിലയിലായിരുന്നു. നോട്ടീസ് നല്‍കി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്ക്വാഡുകളാണ് ചുറ്റുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.