ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കും; കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം

ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കും; കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം

ദുബായ്: റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. വരുന്ന തിങ്കളാഴ്ച മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് വിമാനത്താവളത്തിന്റെ നോര്‍ത്തേണ്‍ റണ്‍വേ അടയ്ക്കുന്നത്. ഇതോടെ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍ മാറ്റമുണ്ടാകും.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിവരുന്ന വിമാനങ്ങളെല്ലാം അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാര്‍ജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നാകും സര്‍വീസ് നടത്തുക. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഷാര്‍ജ വിമാനത്താവളം വഴി സര്‍വീസ് നടത്തുക.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ മക്തൂം വിമാനത്താവളത്തിന് പുറമെ ഷാര്‍ജ വിമാനത്താവളത്തിലേക്കും മാറ്റിയിട്ടുണ്ട്.

കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയത്. ജൂണ്‍ 16 മുതല്‍ 22 വരെ സര്‍വീസ് നടത്തുന്ന ദുബായ്-കോഴിക്കോട് വിമാനവും തിരിച്ചുള്ള സര്‍വീസും ഷാര്‍ജയിലേക്ക് മാറ്റും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.