കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ്

കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് മനുഷ്യ ജീവന് ഭീഷണിയായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ് ഉത്തരവിട്ടു.

തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രമാണ് കാട്ടുപന്നികളെ കൊല്ലാന്‍ അനുമതിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവിന്റെ സമയപരിധി ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

വനം വകുപ്പിന്റെ എല്ലാ ഡിവിഷനുകളിലെയും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വീകരിക്കണമെന്നും ഒരുവര്‍ഷം തികയുന്ന മുറയ്ക്ക് നശിപ്പിച്ച കാട്ടുപന്നികളുടെ എണ്ണവും മറ്റും വിശദീകരിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍​ഹ നിര്‍ദേശിച്ചു.

കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാന്‍ ആറ് മാസത്തേക്ക് അനുമതി നല്‍കി ആദ്യം ഉത്തരവിറക്കിയത് 2020 മേയ് 18നാണ്. ഇത് ആറ് മാസവും പിന്നീട് ഒരു വര്‍ഷവും കൂടി നീട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.