കണ്ണൂര്‍: പി.ടി തോമസിനോട് സഭയ്ക്ക് ഉണ്ടായിരുന്ന എതിര്‍പ്പ് ഭാര്യയും തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസിനോടില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പും സീറോ മലബാര്‍ സിനഡ് സെക്രട്ടറിയും കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിലപാട് കൊണ്ടാണ് പി.ടിയെ എതിര്‍ത്തത്.
ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു. പുരോഹിതര്‍ രാഷ്ട്രീയം പറയും. ളോഹയിട്ടവര്‍ രാഷ്ട്രീയം പറയേണ്ടെന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് സഭയ്ക്ക് യോജിപ്പില്ല. തൃക്കാക്കരയിലെ വിശ്വാസികള്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന ചോദ്യത്തിന് അവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെയെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെ തള്ളിപ്പറയേണ്ട കാര്യം സഭയ്ക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അനുസരിച്ചുള്ള അഭിപ്രായമാണത്. സഭയ്ക്ക് അനുകൂലമായി സംസാരിക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് പി.സി ജോര്‍ജെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.