സംസ്ഥാനത്തെ ഹോട്ടലുകളെ ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ തരംതിരിക്കും: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ഹോട്ടലുകളെ ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ തരംതിരിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ ഹോട്ടലുകളെ തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.

വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ മാസം അവസാനത്തോടെ ഗ്രീന്‍ കാറ്റഗറി പ്രാബല്യത്തിലാകും.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളെയും റസ്‌റ്റോറന്റുകളെയും ഉള്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പ്രവര്‍ത്തനത്തിന് കലണ്ടര്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയിന്റെ ഭാഗമായി ഇന്നലെ 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.