തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്രിവാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സാബു എം ജേക്കബ്

തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്രിവാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സാബു എം ജേക്കബ്

കൊച്ചി: തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിക്കുമെന്ന് ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്.

ട്വന്റി-ട്വന്റി ആം ആദ്മിയുമായി ലയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ഇന്ന് കൊച്ചിയിലെത്തുന്ന കെജ്രിവാള്‍ നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. 50,000 പേരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു.

കെ റെയിലിനെ രൂക്ഷമായി വിമര്‍ശിച്ച സാബു ജേക്കബ് പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കും. ആരുടെയൊക്കെയോ വാശിക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ കഴിഞ്ഞ തവണ ട്വന്റി-ട്വന്റി യുഡിഎഫ് വോട്ടുകള്‍ മാത്രമല്ല എല്‍ഡിഎഫ് വോട്ടുകളും പിടിച്ചിട്ടുണ്ടെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.