കോഴിക്കോട്: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച മുസ്ലീം പണ്ഡിതനെ പിന്തുണച്ച് മുസ്ലീം ലീഗ്. സമസ്തയുടെ നിലപാട് ശരിയാണെന്നും അവരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയുടെ ചരിത്രം അറിയാവുന്നവര്‍ക്ക് അവരെ അറിയാം. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും സമസ്ത വലിയ മുന്നേറ്റമുണ്ടാക്കി. അവര്‍ എഞ്ചിനിയറിംഗ് കോളജുകള്‍ പോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഘടനയെ വടി കിട്ടുമ്പോഴേക്കും അടിക്കേണ്ട കാര്യമില്ല. ദിവസങ്ങളോളം ആ വിവാദം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ലെന്നും കുഞ്ഞാലിക്കുട്ടി വാദിക്കുന്നു.
മെയ് 9 ന് പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്തര നേതാവിന്റെ അധിക്ഷേപം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിയുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.