തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള ഭയം കൊണ്ടാണ് മുഖ്യമന്ത്രി രാവും പകലും തൃക്കാക്കരയില്‍ എത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി നിലപാട് മാറ്റി. തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് നിലപാട് മാറില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മാത്രമല്ല തൃക്കാക്കരയില്‍ എല്‍ഡിഎഫ് ഇറക്കുന്നത് കമ്മിഷനായി കിട്ടിയ പണമാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് കന്‍വെന്‍ഷന്‍ വേദിയിലും സുധാകരന്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങളും. മുഖ്യമന്ത്രി പിണറായി വിജയനെ ആയിരിക്കും തെരഞ്ഞെടുപ്പില്‍ പ്രധാനമായും തുറന്നു കാട്ടുക. അതുവഴി ഇടതു സര്‍ക്കാരിന്റെ എല്ലാ നയവ്യതിയാനങ്ങളും തുറന്നുകാണിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
തൃക്കാക്കരയില്‍ കള്ളപ്പണം ഒഴുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും കമ്മിഷന്‍ പണ ആരോപണം ഉയര്‍ത്തി രംഗത്തെത്തുന്നത്. കമ്മിഷന്‍ വാങ്ങാന്‍ ഡോക്ടറേറ്റ് എടുത്തയാളാണ് മുഖ്യമന്ത്രി എന്നും സുധാകരന്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.