തിരുവനന്തപുരം: മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രജിസ്‌ട്രേഷനു വേണ്ടി സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തിക്കുന്ന രീതിക്ക് വിരാമം ആകുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ആധാരങ്ങള്‍ ഇനി ഫോം രൂപത്തില്‍ ഓണ്‍ലൈന്‍ വഴി തയാറാക്കുന്നതിനുള്ള സൗകര്യം രജിസ്‌ട്രേഷന്‍ വകുപ്പ് തയ്യാറാക്കി. ആദ്യ പടിയായി ഇഷ്ടദാനം-ധനനിശ്ചയ ആധാരങ്ങളുടെ കൈമാറ്റ രജിസ്‌ട്രേഷനാണ് ഇങ്ങനെ മാറുന്നത്. ഇംഗ്ലീഷ് -മലയാളം ഭാഷകളില്‍ ധനനിശ്ചയാധാരങ്ങളുടെ കൈമാറ്റത്തിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി.
പുതിയ രീതിയിലെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷന്‍ തലസ്ഥാന ജില്ലയിലെ പട്ടം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇന്നു മുതല്‍ ആരംഭിക്കും. പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിനു കീഴിലുള്ള വില്ലേജുകളിലെ കുടുംബാംഗങ്ങളുടെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ഫോം രൂപത്തിലാകും. ഉടന്‍ തന്നെ ഈ രീതി സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും നടപ്പാകും.
കൈമാറ്റം ചെയ്യുന്ന ധന നിശ്ചയാധാരങ്ങളില്‍ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോട്ടോയും വിരലടയാളവും ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുന്നത്. എന്നാല്‍, സബ് രജിസ്ട്രാര്‍ ഓഫിസിലെ രജിസ്റ്ററില്‍ വിരലില്‍ മഷി പുരട്ടി വിരല്‍ പതിപ്പ് രേഖപ്പെടുത്തുന്ന നിലവിലെ രീതി തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.