പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ മാത്രം: മുഖ്യമന്ത്രി

പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ മാത്രം: മുഖ്യമന്ത്രി

പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയക്രമം പാലിച്ച്‌ നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. കുട്ടികള്‍ പ്രവേശിക്കുന്നതു മുതല്‍ തിരിച്ച്‌ പോകുന്നതു വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്ബര്‍ക്കം മൂലം 3730 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതില്‍ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ മരണപ്പെട്ടു. 34314 പേര്‍ കൊവിഡ് ബാധിച്ച്‌ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 45730 സാമ്ബിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.