കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1500 കോടിയുടെ ഹെറോയ്ന്‍; ലഹരിയെത്തിയത് അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1500 കോടിയുടെ ഹെറോയ്ന്‍; ലഹരിയെത്തിയത് അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചിയില്‍ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റെവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 220 കിലോ ഹെറോയിന്‍ പിടികൂടി. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മീന്‍പിടുത്ത ബോട്ടുകളാണ് പിടിച്ചെടുത്തത്. ലക്ഷദ്വീപ് തീരത്തു നിന്നുമാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. 20 മത്സ്യബന്ധ തൊഴിലാളികള്‍ കസ്റ്റഡിയിലുണ്ട്. അഫ്ഗാനില്‍ നിന്നെത്തിയ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

പിടിയിലായവരില്‍ ചിലര്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. റവന്യൂ ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് റെയ്ഡാണിത്.

അടുത്തിടെയായി കൊച്ചിയില്‍ മയക്കുമരുന്ന് പിടികൂടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ പോലീസിനോ മറ്റ് സുരക്ഷ ഏജന്‍സികള്‍ക്കോ സാധിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.