പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലവും നിര്‍മ്മിച്ചു

പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലവും നിര്‍മ്മിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നുവെന്നത് ശരിവെച്ച് കേന്ദ്രം. പാംഗോങ് തടാകത്തില്‍ ഈ വര്‍ഷം ആദ്യം ചൈന നിര്‍മ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്താണ് പാലം നിര്‍മിച്ചിരിക്കുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ചൈന പുതിയ പാലം നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയുമായി നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.