ന്യൂഡല്‍ഹി: ചരിത്ര നേട്ടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചു.
'അഭിനന്ദന സൂചകമായി, ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 51 കോടി രൂപയുടെ ക്യാഷ് അവാര്‍ഡ് ബിസിസിഐ നല്‍കും. ഇതില്‍ എല്ലാ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ദേശീയ സെലക്ഷന്‍ കമ്മിറ്റിയും ഉള്‍പ്പെടുന്നു' എന്നാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത്. ഇതിനൊപ്പം ഓരോസംസ്ഥാനങ്ങളും അവരുടെ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു.
പേസ്ബൗളര്‍ രേണുക സിംഗ് ഠാക്കൂറിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ക്രാന്തി ഗൗഡിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപയാണ് പാരിതോഷികമായി നല്‍കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, അമന്‍ജോത് കൗര്‍ എന്നിവര്‍ക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ 11 ലക്ഷം രൂപ വീതവും ഫീല്‍ഡിങ് കോച്ച് മുനിഷ് ബാലിക്ക് അഞ്ച് ലക്ഷം രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും.
മഹാരാഷ്ട്രയില്‍ നിന്നുള്ള സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, രാധ യാദവ് എന്നിവര്‍ക്ക് ക്യാഷ് റിവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം വജ്രങ്ങളും സോളാര്‍ പാനലുകളും ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മാനമായി ലഭിക്കും. സൂറത്ത് ആസ്ഥാനമായുള്ള വ്യവസായിയും രാജ്യസഭാ അംഗവുമായ ഗോവിന്ദ് ധോലാകിയയാണ് ടീമംഗങ്ങള്‍ക്ക് വജ്രാഭരണങ്ങളും സോളാര്‍ പാനലുകളും പാരിതോഷികമായി നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.