കണ്ണൂര്‍: പയ്യാമ്പലത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യര്‍ഥികള്‍ മുങ്ങി മരിച്ചു. ബംഗളൂരുവില്‍ നിന്നെത്തിയ എംബിബിഎസ് വിദ്യാര്‍ഥികളായ അഫ്‌നന്‍, റഹാനുദ്ധീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കര്‍ണാടക സ്വദേശികളാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 11 പേരടങ്ങുന്ന സംഘം ഇന്നലെയാണ് ബീച്ചിനടുത്തുള്ള റിസോര്‍ട്ടിലെത്തിയത്. അവിടെ നിന്ന് ഇന്ന് രാവിലെയാണ് എട്ട് പേര്‍ ബീച്ചില്‍ കുളിക്കാനെത്തിയത്.
അഫ്രാസാണ് ആദ്യം കുളിക്കാനിറങ്ങിയത്. ഇയാള്‍ ഒഴുക്കില്‍ പെട്ടതോടെ മറ്റ് രണ്ട് പേര്‍ രക്ഷിക്കാനിറങ്ങി. വൈകാതെ മൂന്ന് പേരും തിരയില്‍ പെടുകയായിരുന്നു.
ഇതോടെ മറ്റുള്ളവര്‍ മത്സ്യ തൊഴിലാളികളെയും നാട്ടുകാരെയും വിവരമറിയിച്ചു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.