സമുദായ ശാക്തീകരണം: പെർ‌ത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ പ്രാരംഭഘട്ട സെമിനാർ നവംബർ എട്ടിന്

സമുദായ ശാക്തീകരണം: പെർ‌ത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ പ്രാരംഭഘട്ട സെമിനാർ നവംബർ എട്ടിന്

പെർത്ത്: സീറോ മലബാർ സഭയിലെ സമുദായ ശാക്തീകരണം 2026 പരിപാടികളുടെ ഭാ​ഗമായി നവംബർ എട്ടിന് പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ പ്രാരംഭഘട്ട സെമിനാർ സംഘടിപ്പിക്കുന്നു. കത്തോലിക്കാ കോൺ​ഗ്രസിന്റെ ആഭിമുഖ്യത്തിൽ 'റീബിൽഡ് ദി ചർച്ച് ത്രൂ മൈ മിനിസ്ട്രി' എന്ന പേരിലാണ് പ്രാരംഭഘട്ട സെമിനാർ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10. 30 മുതൽ ഉച്ചയ്ക്ക് 1. 30 വരെയാണ് സെമിനാർ.

ഇടവക വികാരി ഫാ. അജിത് ചെറിയേക്കര സെമിനാർ ഉദ്ഘാടനം ചെയ്യും. മെൽബൺ രൂപത കത്തോലിക്കാ കോൺ​ഗ്രസ് ഡയറക്ടർ ഫാ. ജോൺ പുതുവ മുഖ്യസന്ദേശം നൽകും. അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ സന്നിഹിതനായിരിക്കും. 



ഇടവകയിലെ വിവിധങ്ങളായ സംഘടനകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായിട്ടാണ് സെമിനാർ സംഘടിപ്പിക്കുക. കത്തോലിക്കാ കോൺ​ഗ്രസിന് പുറമെ മാതൃവേദി, പിതൃവേദി, സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം), സിറോ മലബാർ യം​ഗ് കപ്പിൾസ് മിനിസ്ട്രി (എസ്എംവൈസിഎം), ഇവാഞ്ചലൈസേഷൻ‌ മിനിസ്ട്രി, നഴ്സസ് മിനിസ്ട്രി, കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് തുടങ്ങി വിവിധ മിനിസ്ട്രികളുടെ നേതൃനിരയിലുള്ളവർ പങ്കെടുക്കും.  വിവിധ മിനിസ്ട്രി കളുടെ നേതൃത്വത്തിൽ ഗ്രൂപ്പ്‌ ചർച്ചകൾ നടത്തി അടുത്ത വർഷം നടപ്പിലാക്കേണ്ടതും തുടക്കംകുറിക്കേണ്ടതുമായ പരിപാടികൾ ആസൂത്രണം ചെയ്യും.

കത്തോലിക്കാ കോൺ​ഗ്രസ് പെർത്ത് ഇടവക പ്രസിഡന്റ്- പ്രകാശ് ജോസഫ്, സെക്രട്ടറി- റോയിസ് പൊയ്കയിൽ, ജോയിന്റ് സെക്രട്ടറി- റൈസൻ ജോസ്, വൈസ് പ്രസിഡന്റ്- മാത്യു മത്തായി, ട്രഷറർ- സിജോ അ​ഗസ്ററ്യൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ജനോഷ് സെബാസ്റ്റ്യൻ, ഷിനോജ് ചാക്കോ, ആൽബർട്ട് തോമസ്, മജു തോമസ് എന്നിവരാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

2026 സമുദായ ശാക്തീകരണ വർഷമായാണ് സീറോ മലബാർ സഭ ആചരിക്കുന്നത്. അതിന്റെ ഭാ​ഗമായാണ് ഈ സെമിനാർ. സീറോ മലബാർ സഭയുടെ എല്ലാ രൂപതകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ നയരൂപീകരണവും ഏകോപനവും സീറോ മലബാർ സഭ പബ്ലിക്ക് സർവീസ് കമ്മീഷനാണ് നിർവ്വഹിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.